About Us

മലയാള ഭാഷയുടെ ഉന്നമനമെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ കൂട്ടായ്മയില്‍ പിറവിയെടുത്തതാണ് ഈ ബ്ലോഗ്. ലക്ഷ്യം മലയാള സര്‍വകലാശാലയിലൂടെ പൂര്‍ത്തീകരിക്കണമെങ്കില്‍, സാമ്പ്രദായിക സര്‍വകലാശാല കാഴ്ചപ്പാടുകള്‍ മാറ്റി ഭാഷയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി കരിക്കുലം ക്രമീകരിക്കണം. അതിന് സമാന്തരമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഈ കൂട്ടായ്മ കരുതുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഗൗരവകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയെന്നതാണ് ലക്ഷ്യം. സര്‍വകലാശാലയുമായോ, ഔദ്യോഗിക വെബ്‌സൈറ്റുമായോ ഇതിന് ബന്ധമില്ല. ചര്‍ച്ചകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നു.

നിയമപരമായ മുന്നറിയിപ്പ്: ബ്ലോഗില്‍ നല്‍കിയിട്ടുള്ള ലേഖനങ്ങളിലോ ചിത്രങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള പകര്‍പ്പവകാശ ലംഘനമോ, വ്യക്തികള്‍ക്ക് മാനഹാനിവരുത്തുന്ന ആരോപണങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ അവയെക്കുറിച്ച് അറിയിക്കേണ്ടതാണ്. പ്രസ്തുത ഭാഗം വിലയിരുത്തി നിയമവിരുദ്ധമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതാണ്.

1 comment:

  1. ആശയം കൊള്ളാം...

    ReplyDelete